You are Here : Home / News Plus

മന്ത്രിസഭാ യോഗത്തില്‍ ജോര്‍ജിനെതിരെ രുക്ഷവിമര്‍ശനം

Text Size  

Story Dated: Thursday, October 17, 2013 09:40 hrs UTC

വ്യാഴാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ മന്ത്രിമാരുടെ രുക്ഷവിമര്‍ശനം. ജോര്‍ജ് യുഡിഎഫിനു ദോഷം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര് പറഞ്ഞു‍. ഈ രീതിയില്‍ മുന്നോട്ടു പോകാനാവില്ലെന്നും പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ആര്യാടനും ഷിബു ബേബി ജോണും യോഗത്തില്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചു. മന്ത്രിമാരുടെ വികാരത്തോട് മുഖ്യമന്ത്രി യോജിപ്പ് പ്രകടിപ്പിച്ചു. യോഗത്തില്‍ ഷിബു ബേബി ജോണാണ് ആദ്യം ജോര്‍ജിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. സംസ്ഥാനം ഭരിക്കുന്ന യുഡി‌എഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരേ തുടര്‍ച്ചയായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജോര്‍ജ് യുഡി‌എഫിലാണോ ഇടതുപക്ഷത്താണോയെന്ന് വ്യക്തമാക്കണമെന്ന് ഷിബു ബേബി ജോണ്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പിസി ജോര്‍ജ്ജിനെതിരെ കര്‍ശന നടപടി വേണമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.