You are Here : Home / News Plus

സൂര്യനെല്ലി കേസ്: ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കി

Text Size  

Story Dated: Sunday, August 31, 2014 02:39 hrs UTC

ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ തടവുശിക്ഷ വിധിച്ച ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ ഏഴാം പ്രതി ജോസ്, 10ാം പ്രതിയും മുന്‍ ഡി.സി.സി പ്രസിഡന്‍റുമായ ജേക്കബ് സ്റ്റീഫന്‍ അടക്കം ആറു പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. പെണ്‍കുട്ടിക്ക് അനുകൂലമായ വിധിക്കെതിരെയാണ് ഹര്‍ജി. പെണ്‍കുട്ടിയുടെ സ്വഭാവശുദ്ധി കേസില്‍ പരിഗണിക്കേണ്ടെന്ന നിയമഭേദഗതിയെയാണ് ഹരജിയില്‍ പ്രതികള്‍ ചോദ്യം ചെയ്തിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.