You are Here : Home / News Plus

ഭിന്നിപ്പുമായി മുന്നോട്ട് പോകാനാണ് എം.എ ബേബി ശ്രമിക്കുന്നതെന്ന് പന്ന്യന്‍

Text Size  

Story Dated: Sunday, August 31, 2014 01:48 hrs UTC

കോട്ടയം: യോജിപ്പിന് അവസരം തെളിഞ്ഞപ്പോള്‍ ഭിന്നിപ്പുമായി മുന്നോട്ടുപോകാനാണ് എം.എ. ബേബി ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ-സി.പി.എം പുനരേകീകരണം നാടിന്‍റെ പൊതുവികാരമാണ്. 1964 ല്‍ പാര്‍ട്ടി ഭിന്നിച്ചപ്പോഴുള്ള സാഹചര്യം ഇപ്പോഴില്ല. എം.എ. ബേബി കൂടുതല്‍ പക്വത കാണിക്കണമായിരുന്നുവെന്നും പന്ന്യന്‍ പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും വ്യത്യസ്ത പാര്‍ട്ടികളായി തുടരാനുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും സി.പി.ഐക്ക് പാര്‍ട്ടി പരിപാടി പോലുമില്ലെന്നുള്ള എം.എ. ബേബിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.