തിരുവനന്തപുരത്ത് കനത്ത മഴയില്‍ വീട് തകര്‍ന്നു
Text Size
Story Dated: Saturday, August 30, 2014 09:50 hrs UTC
തിരുവനന്തപുരം ആറ്റിങ്ങലില്‍ കനത്ത മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.വീടിനുള്ളില്‍ കുടുങ്ങിയ എട്ടു വയസുകാരിയുള്പ്പെടെയുള്ള കുടുംബാംഗങ്ങളെ നാട്ടുകാര്‍ രക്ഷിച്ചു. നിലയ്ക്കാമുക്കു പാടിക്യവിളയില് പുതുവല്‍വിള വീട്ടില്‍ രാജന്റെ വീടാണ് തകര്‍ന്നത്. രാജന് (48), ഭാര്യ സുധര്‍മിണി (41), മകള്‍ സൂര്യ (8) എന്നിവരാണ് രക്ഷപെട്ടത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments