ലോസ് ആഞ്ചലസ്(കാലിഫോര്‍ണിയ): ആഗസ്റ്റ് 23ന് ലോസ് ആഞ്ചലസ് റിണയ്സന്സ് മെയ്ന്‍ ബോള്‍റൂമില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നടന്ന മിസ്സ് ഇന്ത്യ അമേരിക്ക 2014 മത്സരത്തില്‍ മായ സരിഫാന് വിജയ കിരീടമണിഞ്ഞു. സ്പിരിട്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച മത്സരത്തില്‍ രണ്ടു ഡസനിലധികം മത്സരാര്‍ത്ഥികളാണ് വിവിധ കിരീടങ്ങള്‍ക്കായി അണി നിരന്നത്. മത്സരാര്‍ത്ഥികളുടെ ശാരീരിക സൗന്ദര്യത്തിനു പറമെ, ആത്മവിശ്വാസം, ബുദ്ധികൂര്‍മ്മത എന്നിവയാണ് വിധികര്‍ത്താക്കള്‍ പരിഗണിച്ചത്. 2013 ലെ ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയായ അനിഷ പട്ടേല്‍, സുപ്രസിദ്ധ സിനിമാതാരം നട്ടേഷ തുടങ്ങിയവര്‍ വിജയിയെ അഭിനന്ദിച്ചു.
Comments