You are Here : Home / News Plus

ഐപിഎല്‍ ഒത്തുകളി: മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സമര്‍പ്പിച്ചു

Text Size  

Story Dated: Friday, August 29, 2014 08:27 hrs UTC

 ഐപിഎല്‍ ഒത്തുകളി കേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റി രണ്ടു മാസത്തെ സമയം കൂടി കോടതിയോട് ചോദിച്ചു. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്നിന് കോടതി പരിഗണിക്കും.
 
ബിസിസിഐ മുന്‍ അധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ എന്‍.ശ്രീനിവാസന്‍ ഉള്‍പ്പടെ 13 പേര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതെന്നാണ് സൂചന. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവ് കമ്മിറ്റിക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്തി ഈ മാസം റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് എ.കെ.പട്‌നായിക് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് മുദ്ഗല്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിരുന്നു. 
 
ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും ഉള്‍പ്പടെ 12 പേര്‍ക്കെതിരേ മുദ്ഗല്‍ കമ്മിറ്റി നേരത്തെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് നിര്‍ദേശിച്ച കോടതി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ശ്രീനിവാസനെ പുറത്താക്കുകയും ചെയ്തിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.