You are Here : Home / News Plus

ടൈറ്റാനിയം കേസില്‍ ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന്‍ കെ. മുരളീധരന്‍

Text Size  

Story Dated: Friday, August 29, 2014 08:03 hrs UTC

ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്ന്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷനായിരുന്ന ചെന്നിത്തല എങ്ങനെയാണ് കേസില്‍ പ്രതിയാകുന്നത്. സര്‍ക്കാരിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ഒരിക്കലും ഇടപെടാറില്ലെന്നും മുരളീധരന്‍ അറിയിച്ചു.വിജിലന്‍സ് കോടതി വിധിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട്. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. കേസില്‍ അപ്പീല്‍ പോകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.