You are Here : Home / News Plus

സ്വദേശാഭിമാനി - കേസരി മാധ്യമപുരസ്കാരം ബി.ആര്‍.പി ഭാസ്കറിന്

Text Size  

Story Dated: Thursday, August 28, 2014 07:27 hrs UTC

2013ലെ സ്വദേശാഭിമാനി - കേസരി മാധ്യമപുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്കറിന്. പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം. മന്ത്രി കെ.സി ജോസഫാണ് പത്തനംതിട്ടയില്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ് ബി.ആര്‍.പി ഭാസ്കര്‍. ദി ഹിന്ദു, ദ സ്റ്റേറ്റ്സ്മാന്‍, പാട്രിയറ്റ്, ഡെക്കാണ്‍ ഹെറാള്‍ഡ്, ആന്ധ്രപ്രദേശ് ടൈംസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗള്‍ഫ് ടുഡെയില്‍ കോളമിസ്റ്റാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.