You are Here : Home / News Plus

മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും: രാജ്‌നാഥ്

Text Size  

Story Dated: Wednesday, August 27, 2014 12:48 hrs UTC

തന്റെ മകനെതിരായുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. രാജ്‌നാഥ് സിങിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ രാജനാഥ് സിങിനെതിരെയുള്ള ആരോപണം ദുരുദ്ദേശപരവും വ്യക്തിഹത്യ ലക്ഷ്യം വച്ചുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷനേയും അറിയിച്ചുവെന്നും ഇരുവരും ആരോപണങ്ങളെ തള്ളിക്കളഞ്ഞുവെന്നും രാജ്നാഥ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.