You are Here : Home / News Plus

കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു

Text Size  

Story Dated: Tuesday, August 26, 2014 11:44 hrs UTC

ന്യുഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവച്ചു. പതിനഞ്ചു വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ദീക്ഷിതിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി േനതാവ് അരവിന്ദ് കെജ്‌രിവാളിനോട് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. തുടര്‍ന്ന് മാര്‍ച്ചിലാണ് കേരള ഗവര്‍ണറായി ദീക്ഷിതിനെ യുപിഎ സര്‍ക്കാര്‍ നിയമിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അടക്കം അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഷീലാ ദീക്ഷിത്തിനെ കേരള ഗവര്‍ണറാക്കാനുള്ള തീരുമാനം പല ഭാഗത്തുനിന്നുള്ള എതിര്‍പ്പിനും ഇടയാക്കിയിരുന്നു.രാജിവച്ചില്ലെങ്കില്‍ മിസോറാമിലേക്ക് സ്ഥലംമാറ്റുമെന്ന കേന്ദ്രസര്‍ക്കാര്‍ ഭീഷണിയാണ് രാജിയ്ക്കു വഴങ്ങാന്‍ ദീക്ഷിതിനെ നിര്‍ബന്ധിതയാക്കിയത്. ഇന്നലെ കേന്ദ്ര ആഭയന്തരമന്ത്രി രവാജ്‌നാഥ് സിംഗിനെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും സന്ദര്‍ശിച്ച വേളയില്‍ ദീക്ഷിത് രാജിക്കാര്യം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.