You are Here : Home / News Plus

മദ്യനയം: ഹര്‍ജികള്‍ പരിഗണിക്കുന്നത് സപ്തംബര്‍ 17 ലേക്ക് മാറ്റി

Text Size  

Story Dated: Tuesday, August 26, 2014 09:03 hrs UTC

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ സപ്തംബര്‍ 17 ലേക്ക് മാറ്റി. പുതിയ മദ്യനയം നിയമമാക്കണമെന്നും നിയമഭേദഗതി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പുതിയ മദ്യനയം ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സംസ്ഥാനത്തെ ബാറുകളുടെ നിലവാര പരിശോധന പൂര്‍ത്തിയാക്കാനായില്ല. ജീവനക്കാരുടെ കുറവ് മൂലം 105 ബാറുകളിലെ പരിശോധന മാത്രമാണ് പൂര്‍ത്തിയാക്കാനായതെന്ന് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമഭേദഗതിക്കായി നടപടികള്‍ തുടങ്ങിയതായും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.