You are Here : Home / News Plus

ലോകാവസാനം വരെയും പള്ളികളിലെ കുര്‍ബാനകളില്‍ വീഞ്ഞ് ഉണ്ടാകുമെന്നും ലത്തീണ്‍ സഭ

Text Size  

Story Dated: Saturday, August 23, 2014 01:03 hrs UTC

കൊച്ചി : പള്ളികളിലെ വീഞ്ഞ്‌ മദ്യപാനത്തിനുള്ളതല്ലെന്നും വിശുദ്ധമായ കാര്യത്തിനുള്ളതാണെന്നും ലോകാവസാനം വരെയും പള്ളികളിലെ കുര്‍ബാനകളില്‍ വീഞ്ഞ് ഉണ്ടാകുമെന്നും ലത്തീണ്‍ സഭ വക്‌താവ്‌ പോള്‍ തേലക്കാട്ടില്‍ പറഞ്ഞു.ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ്‌ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളും സര്‍ക്കാരും മദ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നും സഭാ വക്‌താവ്‌ വ്യക്‌തമാക്കി. കള്ളു ചെത്തരുത്‌, കുടിക്കരുത്‌, കൊടുക്കരുത്‌ എന്നു പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ചിത്രത്തിനു താഴെയിരുന്നാണ്‌ യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്‍ മദ്യം വിതരണം ചെയ്യണമെന്ന്‌ പറയുന്നത്‌. യേശു അന്ത്യ അത്താഴം നടത്തിയത്‌ വീഞ്ഞുപയോഗിച്ചാണെന്നും സഭയുടെ പാരമ്പര്യങ്ങളില്‍ കൈകടത്തി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഫാ. പോള്‍ തേലക്കാട്ട്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.