You are Here : Home / News Plus

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എം.എം. ഹസന്‍

Text Size  

Story Dated: Wednesday, August 20, 2014 06:16 hrs UTC

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ഇതിനായി യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെടണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് കക്ഷികളായ മുസ്‌ലിം ലീഗും കേരളാകോണ്‍ഗ്രസും ഇതിനോട് അനകൂലമാണ്. സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂലമായ സമയമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രായോഗിക നിലപാടാണ് അംഗീകരിക്കപ്പെടേണ്ടതെന്നും സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കെ.പി.സി.സി. പ്രസിഡന്റ് സുധീരന്‍ പിന്തുണ നല്‍കണമെന്ന് എം.എം. ഹസന്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടാണ് രണ്ടു ദിവസം കൊണ്ട് ഹസന്‍ മാറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.