You are Here : Home / News Plus

ഒഡേസ സത്യന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, August 19, 2014 04:37 hrs EDT

മുന്‍കാല നക്‌സലൈറ്റും ഒഡേസ സിനിമാ കമ്പനിയുടെ സ്ഥാപകനുമായ ഒഡേസ സത്യന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. അര്‍ബുധ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയായിരുന്നു. ഇന്ന് രാവിലെ മൂന്ന് മണിയോടെയായിരുന്നു മരണം. പ്രമുഖ ചലചിത്ര പ്രവര്‍ത്തകന്‍ ജോണ്‍ അബ്രാഹാമിന്റെ സഹയാത്രികനായിരുന്ന സത്യന്‍ സ്ഥാപിച്ച ജനകീയ സിനിമാ കമ്പനിയാണ് ഒഡേസ. ജനങ്ങളില്‍ നിന്നും ധനം സമാഹരിച്ചാണ് സത്യന്‍ ഡോക്യുമെന്ററികള്‍ നിര്‍മിച്ചിരുന്നത്. നക്‌സല്‍ വര്‍ഗീസിന്റെ മരണവും കവി എ. അയ്യപ്പന്റെ ജീവിതവുമെല്ലാം സത്യന്‍ ഡോക്യുമെന്ററികള്‍ക്ക് വിഷയമാക്കി. ഇവയെല്ലാം ജനങ്ങളുടെ പങ്കാളിത്തത്തോടെ നിര്‍മിച്ചവയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.