You are Here : Home / News Plus

മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷ -ബാലകൃഷ്ണ പിള്ള

Text Size  

Story Dated: Monday, August 18, 2014 05:43 hrs UTC

തിരുവനന്തപുരം: ഗണേഷ് കുമാറിന്‍െറ മന്ത്രിസഭാ പുന:പ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രി വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രി വാക്കുപാലിക്കുന്ന ആളാണെങ്കില്‍ ഗണേഷിനെ മന്ത്രിയാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു. മന്ത്രിസ്ഥാനം ആവശ്യപ്പെടുമ്പോള്‍ അത് ഭീഷണിയാണെന്ന് പറയുന്നത് മര്യാദകേടാണ്. ഗണേഷിന്‍റെ കാര്യത്തില്‍ ഇതുവരെ നടന്നതെല്ലാം ചതിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.