You are Here : Home / News Plus

പ്ളസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്‍െറ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, August 18, 2014 01:35 hrs EDT

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ പ്ളസ്ടു ബാച്ചുകള്‍ അനുവദിച്ചതിന്‍െറ ഉത്തരവാദിത്തം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ നേരിട്ടാണ് പ്ളസ്ടു സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചത്. കോടതി വിധി സര്‍ക്കാറിനെതിരല്ല. ഇപ്പോള്‍ വന്നത് ഇടക്കാല ഉത്തരവ് മാത്രമാണ്. വിദ്യാര്‍ഥികളുടെ താത്പര്യമാണ് സര്‍ക്കാറിന്‍െറയും താത്പര്യമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്തനംതിട്ട ഗസ്റ്റ്ഹൗസില്‍ അഡ്വക്കറ്റ് ജനറലുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം തീരുമാനിക്കും. അഴിമതി ആരോപിച്ച് സര്‍ക്കാറിനെ ഭയപ്പെടുത്തേണ്ട. നാല്‍പത് കുട്ടികള്‍ തികഞ്ഞില്ലെങ്കില്‍ പുതുതായി അനുവദിച്ച ബാച്ചുകളില്‍ ഈ വര്‍ഷം ക്ളാസ് തുടങ്ങില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേരത്തെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാതെ സര്‍ക്കാര്‍ അനുവദിച്ച 104 പ്ളസ്ടു സ്കൂളുകളുടെയും ബാച്ചുകളുടെയും പ്രവര്‍ത്തനാനുമതി ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി റദ്ദാക്കിയിരുന്നു. ജനപ്രതിനിധികളുടെ അഭിപ്രായം തേടിയതിന്‍െറയോ സ്കൂളുകളില്‍ പരിശോധന നടത്തിയതിന്‍െറയോ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് സാധിച്ചിരുന്നില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More