You are Here : Home / News Plus

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയുടെ സ്വത്വമാണെന്നും മോഹന്‍ ഭാഗവത്

Text Size  

Story Dated: Monday, August 18, 2014 02:29 hrs EDT

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദുത്വം ഇന്ത്യയുടെ സ്വത്വമാണെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. മുംബൈയില്‍ വിശ്വഹിന്ദു പരിഷത്തിന്‍െറ സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കണം. ഹിന്ദുക്കള്‍ക്ക് ഒരേ സ്ഥലത്തു നിന്നും കുടിവെള്ളമെടുക്കാനും ഒരേ സ്ഥലത്തു നിന്നു പ്രാര്‍ത്ഥിക്കാനും മരണപ്പെട്ടാല്‍ ഒരേ സ്ഥലത്ത് തന്നെ ചിതയൊരുക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഭാഗവത് നടത്തിയ സമാന പ്രസ്താവന വിവാദമായിരുന്നു. ഇംഗ്ളണ്ടില്‍ താമസിക്കുന്നവരെ ഇംഗ്ളീഷുകാരെന്നും ജര്‍മനിയില്‍ കഴിയുന്നവരെ ജര്‍മന്‍കാരെന്നും വിളിക്കുന്നതുപോലെ ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രസ്താവന. ഒഡീഷയിലെ കട്ടക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു പ്രസ്താവന നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.