You are Here : Home / News Plus

കെ എസ് ആര്‍ ടി സിക്ക് ബസ് വാങ്ങാന്‍ 260 കോടി ഹഡ്കോ വായ്പ

Text Size  

Story Dated: Sunday, August 17, 2014 11:50 hrs EDT

തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിക്ക് പുതിയ 1500 ബസുകള്‍ വാങ്ങാന്‍ ഹഡ്കോ വായ്പ നല്‍കും. 260 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിക്ക് അനുമതി നല്‍കി. എട്ടുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയിലാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുക. 11 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.നഷ്ടക്കണക്കുകളുടെ കട്ടപ്പുറത്തിരിക്കുമ്പോഴും കെ. എസ്.ആര്‍.ടി.സിയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതിനായി പല സഹകരണ സ്ഥാപനങ്ങളുമായും കെ.എസ്.ആര്‍.ടി.സി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒടുവില്‍ ഹഡ്കോയെത്തന്നെ ആശ്രയിക്കുകയായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More