You are Here : Home / News Plus

പുതുക്കിയ വൈദ്യുതിനിരക്ക് നിലവില്‍വന്നു

Text Size  

Story Dated: Saturday, August 16, 2014 11:30 hrs EDT

പുതുക്കിയ വൈദ്യുതിനിരക്ക് ശനിയാഴ്ചമുതല്‍ നിലവില്‍വന്നു. എന്നാല്‍ നിരക്കുവര്‍ദ്ധനയില്‍ ഇളവ് നല്‍കുന്നതിനെപ്പറ്റി സര്‍ക്കാരിന്റെ തീരുമാനം വൈകും. സബ്‌സിഡി നല്‍കുകയാണെങ്കില്‍ത്തന്നെ അത് മാസം 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്കായി പരിമിതപ്പെടുത്തിയേക്കും.
നിലവില്‍ 120 യൂണിറ്റുവരെ മാസം ഉപയോഗിക്കുന്നവര്‍ക്ക് ഇളവുണ്ട്. 2012-13 ല്‍ പ്രഖ്യാപിച്ച ഈ സബ്‌സിഡി കഴിഞ്ഞവര്‍ഷവും തുടരാന്‍ തീരുമാനിച്ചതോടെ ഈ വിഭാഗക്കാര്‍ക്ക് യൂണിറ്റിന് ഏതാണ്ട് 35 പൈസവരെ ഇളവ് ലഭിച്ചിരുന്നു. ഇത് തുടരണമെങ്കിലും വേണ്ടെന്നുവെയ്ക്കണമെങ്കിലും സര്‍ക്കാരിന്റെ തീരുമാനം വേണം. നിരക്ക് വര്‍ദ്ധനയുടെ വിശദാംശങ്ങള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ചൊവ്വാഴ്ചയോടെയേ തലസ്ഥാനത്ത് എത്തൂ. അതിനാല്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാനിടയില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More