കണ്ണൂര്‍: താന്‍ രണ്ടു മാസത്തെ അവധിയിലാണ് എന്ന വാര്‍ത്ത നിഷേധിച്ച് പന്ന്യന്‍ രവീന്ദ്രന് രംഗത്ത്. താന്‍ അവധിയിലല്ലെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴും തനിക്കാണ്. അക്കാര്യം ഉത്തരവാദിത്തത്തോടെ തുടര്‍ന്നും നിര്‍വഹിക്കും. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തെറ്റിദ്ധാരയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. പാര്‍ട്ടിയെ ചളിവാരിയെറിയാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. ഇക്കാര്യം വിലപ്പോവില്ളെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഒറ്റക്കെട്ടാണെന്നും പന്ന്യന്‍ വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന് അവധിയില്‍ പ്രവേശിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേ സമയം പന്ന്യന്‍ രവീന്ദ്രന് അവധിയില്‍ പ്രവേശിച്ചതായി ദേശീയ സെക്രട്ടറി കെ. സുധാകര്‍ റെഡ്ഡിയുടെ നേരത്തേ വ്യക്തമാക്കിയിരുന്നു. അവധിയില്‍ പ്രവേശിക്കുന്ന കാര്യം കത്ത് മുഖേന പന്ന്യന്‍ തന്നെ ഒൗദ്യോഗികമായി അറിയിച്ചിരുന്നതായും റെഡ്ഡി പറഞ്ഞിരുന്നു.
Comments