You are Here : Home / News Plus

ഇന്ത്യന്‍ വംശജനായ മഞ്ജുല്‍ ഭാര്‍ഗവയ്ക്ക് 'ഗണിത നൊബേല്‍'

Text Size  

Story Dated: Wednesday, August 13, 2014 07:22 hrs UTC

ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവ ഉള്‍പ്പടെ നാലുപേര്‍ 'ഗണിതത്തിലുള്ള നൊബേല്‍ പുരസ്‌ക്കാരം' എന്നറിയപ്പെടുന്ന 'ഫീല്‍ഡ് മെലിന്' ഇത്തവണ അര്‍ഹരായി. ഇന്ത്യന്‍ വംശജന് ഈ ഉന്നത പുരസ്‌ക്കാരം ലഭിക്കുന്നത് ആദ്യമായാണ്. മാത്രമല്ല, ഫീല്‍ഡ് മെഡലിന്റെ 78 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു സ്ത്രീക്ക് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചു എന്ന പ്രത്യേകതയും 2014 നുണ്ട്. ഇറാനിയന്‍ വംശജയായ മറിയം മിര്‍സാഖാനിയാണ് ഫീല്‍ഡ് മെഡല്‍ നേടുന്ന ആദ്യ വനിത. കനേഡിയന്‍-അമേരിക്കന്‍ 'ഗണിത മാന്ത്രികന്‍' എന്നാണ് 40-കാരനായ മഞ്ജുള്‍ ഭാര്‍ഗവ വിശേഷിപ്പിക്കപ്പെടുന്നത്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് അദ്ദേഹം. 37-കാരിയായ മിര്‍സാഖാനി കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗണിത പ്രൊഫസറാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.