ഗാസയില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍. ഞായറാഴ്ച രാത്രി ഒന്നുമുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നു. സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേലും ഹമാസും അംഗീകരിക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ നീളും. ഉപാധികള്‍ അംഗീകരിക്കാതെ താത്കാലിക കരാറിനില്ലെന്ന നിലപാട് മയപ്പെടുത്തി ഹമാസാണ് ആദ്യം വെടിനിര്‍ത്തലിന് സമ്മതിച്ചത്. പിന്നീട് നിര്‍ദേശം ഇസ്രായേലും അംഗീകരിച്ചു. ശാശ്വത പ്രശ്നപരിഹാരത്തിനായി കയ്റോയില്‍ നടക്കുന്ന സമാധാന ചര്‍ച്ച തുടരുമെന്നും ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ അനിശ്ചിതത്വത്തിലായ സമാധാന ചര്‍ച്ച തുടരാന്‍ വീണ്ടും സാധ്യതയേറി. ജൂലായ് എട്ടിന് തുടങ്ങിയ ആക്രമണങ്ങളില്‍ ഇതുവരെ 1,939 പലസ്തീന്‍കാരും 67 ഇസ്രായേല്‍ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്.
Comments