You are Here : Home / News Plus

ഹജ്ജ്: കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

Text Size  

Story Dated: Thursday, August 07, 2014 12:59 hrs UTC

സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഹജ്ജ് വിധി ലംഘിച്ച് 2014ലെ ഹജ്ജ് നയം ഉണ്ടാക്കിയ കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
സ്വകാര്യ ക്വോട്ടക്ക് അപേക്ഷിക്കുന്നവര്‍ മൂന്ന് വര്‍ഷത്തെ പണമിടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കണമെന്ന 2014ലെ ഹജ്ജ് നയത്തിലെ ഏഴാം വ്യവസ്ഥ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. കോടതി വിധി മറികടന്ന് നയം തിരുത്തിയ ഉദ്യോഗസ്ഥന്‍ ആരാണെന്ന് ചോദിച്ച സുപ്രീംകോടതി എത്രയും പെട്ടെന്ന് ആ വ്യവസ്ഥ തിരുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഈ വ്യവസ്ഥ റദ്ദാക്കിയ സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ച 21 സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ അപേക്ഷകള്‍ പരിഗണിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.