You are Here : Home / News Plus

പ്ലസ്ടു അധികബാച്ച്: തെറ്റുണ്ടെങ്കില്‍ തിരുത്താമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Saturday, August 02, 2014 07:39 hrs UTC

പ്ലസ്ടു സ്‌കൂളുകളില്‍ അധികബാച്ച് അനുവദിച്ചതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണ്. എന്താണ് പ്രശ്‌നമെന്ന് കൃത്യമായി ആരു പറയുന്നില്ല. പോരായ്മയുണ്ടെങ്കില്‍ ഉത്തരവാദിത്വം താനും മന്ത്രിസഭയും ഏറ്റെടുക്കും. ഒരു വകുപ്പിന്റെ മാത്രം തലയില്‍ കെട്ടിവെക്കില്ല. ബാച്ച് അനുവദിച്ചതില്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജനോപകാരപ്രദമായ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.