You are Here : Home / News Plus

ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്‌കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ചെയര്‍മാന് ജാമ്യം

Text Size  

Story Dated: Thursday, July 24, 2014 07:45 hrs UTC

ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്‌കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂള്‍ ചെയര്‍മാന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ദാമനില്‍ വച്ച് അറസ്റ്റിലായ മാരത്തഹള്ളി വിബ്‌ജ്യോര്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ റുസ്തം കെര്‍വാലയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സ്‌കൂളില്‍ കുട്ടി പീഡനത്തിനിരയായ സംഭവം മറച്ചു വെച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ചെയര്‍മാനെ അറസ്റ്റ് ചെയ്തത്. ജുവൈനല്‍ ജസ്റ്റിസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാനിയമം, കൂട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.