You are Here : Home / News Plus

ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് ഹൈകോടതിയുടെ നോട്ടീസ്

Text Size  

Story Dated: Monday, July 21, 2014 05:57 hrs UTC

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിക്ക് ഹൈകോടതിയുടെ നോട്ടീസ്. ജൂറി ചെയര്‍മാന്‍ എല്ലാ സിനിമയും കാണാതെയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയിട്ടുള്ളതെന്നും ഇത് ചട്ട ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സംവിധായകന്‍ ഡോ. ബിജു നല്‍കിയ ഹരജിയിലാണ് നോട്ടീസ്. സര്‍ക്കാറിനോടും ചെയര്‍മാനടക്കം ജൂറി അംഗങ്ങളോടും ഹൈകോടതി വിശദീകരണം തേടി.
ജൂറി ചെയര്‍മാനായ ഭാരതിരാജ മല്‍സരത്തിനത്തെിയ ചിത്രങ്ങളെല്ലാം കാണാതെ തന്നെ മികച്ച സിനിമകളെ അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുകയാണ് ചെയ്തതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. മറ്റ് ജൂറി അംഗങ്ങളുമായി കൂടിയാലോചനയും നടത്തിയിട്ടില്ല. ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായ അവാര്‍ഡ് നിര്‍ണയമാണ് നടത്തിയിരിക്കുന്നത്. അതിനാല്‍ സര്‍ക്കാറിന്‍െറ അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. സര്‍ക്കാറിനുള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.