You are Here : Home / News Plus

വക്കത്തിനെതിരെ കെ ബാബു

Text Size  

Story Dated: Monday, July 21, 2014 07:29 hrs UTC

ബാര്‍ വിഷയത്തില്‍ വക്കം പുരുഷോത്തമന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി എക്‌സൈസ് മന്ത്രി കെ. ബാബു. വക്കത്തിന്റെയത്രയും കഴിവ് തനിക്കില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബാര്‍ പ്രശ്‌നം കെപിസിസിയുടെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. താന്‍ എക്‌സൈസ് മന്ത്രിയായിരുന്നെങ്കില്‍ 418 ബാറുകളും നേരത്തെ തുറക്കുമായിരുന്നുവെന്നാണ് വക്കം പുരുഷോത്തമന്‍ രാവിലെ പറഞ്ഞത്. ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ രൂക്ഷവിമര്‍ശനം നടത്തിയ വക്കം, ആദര്‍ശം കൊണ്ടുമാത്രം സര്‍ക്കാരിനു മുന്നോട്ടുപോകാനാകില്ലെന്നും പറഞ്ഞിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.