You are Here : Home / News Plus

ഇ-ഡിക്ളറേഷന്‍: പ്രതിപക്ഷം സഭ വിട്ടു

Text Size  

Story Dated: Monday, July 14, 2014 06:07 hrs UTC

ഇ-ഡിക്ളറേഷന്‍ പരിഷ്കരണത്തിലെ അപാകതകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. എം. ഹംസയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എന്നാല്‍ അഴിമതിക്കാരായ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ ഒഴിവാക്കിയതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചതെന്ന് നോട്ടീസിന് മറുപടിയായി ധനമന്ത്രി കെ.എം മാണി പറഞ്ഞു. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് വാളയാറില്‍ പുതിയ പരിഷ്കാരം നടപ്പാക്കിയത്. വാളയാറിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചെന്നും മാണി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.