You are Here : Home / News Plus

ഝാര്‍ഖണ്ഡില്‍ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു

Text Size  

Story Dated: Friday, July 11, 2014 07:54 hrs UTC

ഝാര്‍ഖണ്ഡില്‍  ഗ്രാമത്തലവന്‍െറ നിര്‍ദേശപ്രകാരം 10 വയസുകാരിയെ 25 കാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. ഝാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയില്‍ ഒരു കുഗ്രാമത്തിലാണ് സംഭവം.പ്രതിയുടെ സഹോദരിയോട് പെണ്‍കുട്ടിയുടെ സഹോദരന്‍ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഗ്രാമമുഖ്യന്‍െറ അടുത്ത് പരാതിപ്പെട്ടിരുന്നു. ഇതിന് ശിക്ഷയായി പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമമുഖ്യന്‍ നിര്‍ദേശിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.