You are Here : Home / News Plus

ബജറ്റില്‍ കേരളത്തെ അവഗണിച്ചു: മുഖ്യമന്ത്രി

Text Size  

Story Dated: Thursday, July 10, 2014 03:38 hrs UTC



ഐഐടി ലഭിച്ചു എന്നതൊഴിച്ചാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കന്നി ബജറ്റ് സംസ്ഥാനത്തോടുള്ള അവഗണനയുടെ മറ്റൊരധ്യായമായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്ത് 16 തുറമുഖങ്ങള്‍ വികസിപ്പിക്കുവാന്‍ തുക വകയിരുത്തുകയും പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ ലഭിച്ചിട്ടുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ഒഴിവാക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. അഞ്ച് എയിംസ് മാതൃകയിലുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചതിലും കേരളത്തെ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് കാര്യക്ഷമമായ നടപടികള്‍ ഒന്നുംതന്നെ കാണുന്നില്ല. വിലസ്ഥിരതാ ഫണ്ടിന് 500 കോടി രൂപ മാത്രമാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തല്‍. കര്‍ഷക ആത്മഹത്യകള്‍ തടയുന്നത് ലക്ഷ്യമാക്കി കൊണ്ടുവരികയും ഗ്രാമീണ മേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജന ത്തില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് തുക വകയിരുത്താത്തതും ആശങ്കയുണര്‍ത്തുന്നതാണ്. ആരോഗ്യം, എസ്‌സി, എസ്ടി, ഗ്രാമവികസനം, ഭക്ഷ്യസുരക്ഷ, സ്ത്രീ സുരക്ഷ വിഷയങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലുള്ള വകയിരുത്തലുകളില്ലാത്തതും ബജറ്റിന്റെ പോരായ്മയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.