You are Here : Home / News Plus

ഗാസയിലേക്ക് ഇസ്രായേല്‍ കരസേനയും

Text Size  

Story Dated: Wednesday, July 09, 2014 06:51 hrs UTC

ഗാസയില്‍ രണ്ടു ദിവസമായി തുടരുന്ന വ്യോമാക്രമണം ഇസ്രായേല്‍ കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ഒമ്പതു പേരുടെ മരണത്തില്‍ കലാശിച്ച വ്യോമാക്രമണത്തിന് പിന്നാലെ, ചൊവ്വാഴ്ച മേഖലയിലെ 50 ഇടങ്ങളില്‍ ഇസ്രായേലിന്‍െറ മിസൈലുകള്‍ പതിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. വ്യോമാക്രമണത്തിനു പിന്നാലെ കരസേനയെക്കൂടി അയക്കാനും കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഭരണകൂടം തീരുമാനിച്ചതോടെ ഗസ്സയില്‍ ഒരിക്കല്‍കൂടി കനത്ത സൈനിക നടപടിയുണ്ടാകുമെന്നുറപ്പായി.
വ്യോമാക്രമണത്തിന് സമാന്തരമായി കരയിലും ആക്രമണം നടത്തി മേഖലയിലെ പോരാളികളെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പീറ്റര്‍ ലെര്‍നര്‍ എ.എഫ്.പിയോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.