You are Here : Home / News Plus

റെയില്‍വെ ബജറ്റിലെ അവഗണന നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, July 09, 2014 06:48 hrs UTC

 റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ച വിഷയം നിയമസഭ ചര്‍ച്ച ചെയ്യും. വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ  അടിയന്തരപ്രമേയത്തിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.റെയില്‍വെ ബജറ്റില്‍ കേരളത്തിനെ അവഗണിച്ചതിനു കാരണം സംസ്ഥാന സര്‍ക്കാറിന്‍റെ  പിടിപ്പുകേടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് നിര്‍ദേശങ്ങള്‍ തയാറാക്കിയതിനു ശേഷമാണ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ അറിയിച്ചതെന്നും കേരളത്തിന്‍്റെ ദീര്‍ഘകാല പദ്ധതികളൊന്നും കേന്ദ്രം പരിഗണിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കേരളത്തോട് ക്രൂരമായ അവഗണനയാണ് കേന്ദ്രം കാട്ടിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാസീനത കാണിച്ചുവെന്ന പ്രതിപക്ഷത്തിന്‍്റെ വാദം ശരിയല്ലെന്ന്‍ മുഖ്യമന്ത്രി പറഞ്ഞു. റെയില്‍വെ ബജറ്റിന് മുന്നോടിയായി കേരളസര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എം.പിമാരും റെയില്‍വെ മന്ത്രി സദാനന്ദഗൗഡയുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.