You are Here : Home / News Plus

മഅദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Text Size  

Story Dated: Sunday, July 06, 2014 10:06 hrs UTC




ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യത്തിനായി മദനി കള്ളം പറയുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദനിക്ക് എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
മദനിക്കു ജാമ്യം നല്കിയാല്‍ ബാംഗളൂര്‍ സ്‌ഫോടനക്കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. മദനിയുടെ ചികിത്സയ്ക്കായി ഇതുവരെ നാലുലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കി. മദനിയുടെ നേത്രചികിത്സയടക്കമുള്ള മറ്റു ചികിത്സകളുടെ രേഖകളും സര്‍ക്കാര്‍ സുപ്രീം കോടതിക്കു കൈമാറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.