You are Here : Home / News Plus

സി.പി.എം നേതാവ് സി.കെ ഭാസ്കരന്‍ അന്തരിച്ചു

Text Size  

Story Dated: Friday, July 04, 2014 07:48 hrs UTC

സി.പി.എം നേതാവും കഞ്ഞിക്കുഴി മുന്‍ ഏരിയ സെക്രട്ടറിയുമായ സി.കെ ഭാസ്കരന്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഭാസ്കരന്‍ മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. 1996ല്‍ വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളം നിയോജക മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി അച്ചടക്ക നടപടിക്ക് ഭാസ്കരന്‍ വിധേയനായി. കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് മുഹമ്മയിലെ വീട്ടുവളപ്പില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.