You are Here : Home / News Plus

നെല്ലിന്‍െറ കുടിശ്ശിക വൈകുന്നു; പ്രതിപക്ഷം സഭ വിട്ടു

Text Size  

Story Dated: Monday, June 30, 2014 07:41 hrs UTC

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍െറ കുടിശ്ശിക വൈകുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.കൊടുക്കാന്‍ വൈകിയ കുടിശ്ശികക്കുള്ള പലിശ കൂടി കര്‍ഷകര്‍ക്ക് നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണ്. അന്നം നല്‍കിയവരോട് സര്‍ക്കാര്‍ അനീതി കാണിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.അടിയന്തരപ്രമേയത്തിന് മറുപടി നല്‍കിയ മന്ത്രി അനൂപ് ജേക്കബ്, നെല്ല് സംഭരിച്ച വകയില്‍ 186 കോടി നല്‍കാനുണ്ടെന്ന് സഭയെ അറിയിച്ചു. നാളെ ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.