You are Here : Home / News Plus

വിംബിള്‍ഡണ്‍: സെറീന വില്യംസ് പുറത്തായി

Text Size  

Story Dated: Sunday, June 29, 2014 02:22 hrs EDT

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സില്‍ നിന്ന് മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് പുറത്തായി. 25ാം സീഡ് ഫ്രാന്‍സിന്‍െറ ആലിസ് കോര്‍നെറ്റിനോടാണ് സെറീന പരാജയപ്പെട്ടത്. സ്കോര്‍: 1-6, 6-3, 6-4. ആറാം കിരീടം തേടിയിറങ്ങിയ സെറീന 2005ന് ശേഷം ആദ്യമായാണ് മൂന്നാം റൗണ്ടില്‍ വിംബിള്‍ഡനില്‍ നിന്ന് പുറത്താവുന്നത്. അതേസമയം പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്‍െറ റാഫേല്‍ നദാലും സ്വിസ് താരം റോജര്‍ ഫെഡററും നാലാം റൗണ്ടില്‍ കടന്നു. നദാല്‍ കസാഖ്സ്ഥാന്‍െറ മിഖായേല്‍ കുകുഷികിനെയും ഫെഡറര്‍ കൊളംബിയയുടെ സാന്‍റിയാഗോ ഗിരാള്‍ഡോയെയുമാണ് തോല്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More