You are Here : Home / News Plus

ദേവസ്വം റിക്രൂട്ട്മെന്‍റ്‌ ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ്

Text Size  

Story Dated: Saturday, June 28, 2014 07:27 hrs UTC

കേരളാ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് എന്‍.എസ്.എസ് പ്രമേയം. എന്‍.എസ്.എസിന്‍െറ നൂറാം വാര്‍ഷിക ബജറ്റ് സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് പ്രായോഗികമല്ല. ഹൈന്ദവര്‍ മാത്രം അടങ്ങുന്ന റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിച്ച് സംവരണം നടപ്പാക്കണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെടുന്നു.ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നെങ്കിലും ബോര്‍ഡ് രൂപീകരിച്ചിട്ടില്ല. പരാതികള്‍ കെട്ടികിടക്കുന്നതിനാല്‍ ഭരണം അവതാളത്തിലായിരിക്കുകയാണ്. മുന്നാക്ക സംവരണത്തിനായുള്ള എസ്.ആര്‍. സിന്‍ഹു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ എത്രയും വേഗം നടപ്പാക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.