You are Here : Home / News Plus

ആന്ധ്രയില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനം: 14 മരണം

Text Size  

Story Dated: Friday, June 27, 2014 01:03 hrs EDT

ആന്ധ്രാപ്രദേശില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) വാതക പൈപ്പ്‌ലൈനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഗോദാവരി ജില്ലയിലെ നഗരം പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ ആറിനാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ ഉയരത്തില്‍ തീ ഉയര്‍ന്നു. ഏതാനും വീടുകളും കടകളും കത്തിനശിച്ചു. പ്രദേശവാസികളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്. 20 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഹൈദരാബാദില്‍നിന്ന് 560 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.