You are Here : Home / News Plus

സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Thursday, June 26, 2014 12:46 hrs EDT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ കാര്യമാക്കുന്നില്ളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസേവ മാത്രാണ് മനസിലുള്ളത്. ഭരണത്തിലേറി 100 മണിക്കൂറിനുള്ളില്‍ ആരോപണങ്ങളുടെ പരമ്പരയുണ്ടായി. മുന്‍ സര്‍ക്കാരിന് 100 ദിവസം മധുവിധു കാലമായിരുന്നെങ്കില്‍ തനിക്ക് 100 മണിക്കൂര്‍ പോലും ലഭിച്ചില്ല. ഭരണത്തില്‍ മെച്ചപ്പെടേണ്ട മേഖലകളുണ്ടെന്നും മോദി ബ്ളോഗില്‍ കുറിച്ചു.
അതേസമയം, കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും എതിരായ നിയമനടപടികള്‍ക്ക് പ്രത്യേക കോടതികള്‍ വേണമെന്ന് മോദി പറഞ്ഞു. ഇതിന് സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്നും കാലവര്‍ഷവും വിലക്കയറ്റവും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മോദി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More