You are Here : Home / News Plus

മുസ്തഫ കമാല്‍ ഐസിസി പ്രസിഡന്‍റ്

Text Size  

Story Dated: Thursday, June 26, 2014 08:00 hrs EDT

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡണ്ടായി മുസ്തഫ കമാലിനെ തിരഞ്ഞെടുത്തു.ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മുസ്തഫ കമാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട്, ഐ സി സി ഓഡിറ്റ് കമ്മിറ്റി ചെയര്‍മാന്‍, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡണ്ട്, ഐ സി സി വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  ഐ സി സിയുടെ പതിനൊന്നാമത്തെ പ്രസിഡണ്ടാണ് ബംഗ്ലാദേശുകാരനായ മുസ്തഫ കമാല്‍. ന്യൂസിലന്‍ഡുകാരനായ അലന്‍ ഐസക്കില്‍ നിന്നാണ് കമാല്‍ ഐ സി സി അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. ഇന്ത്യക്കാരായ സരദ് പവാറും ജഗ്മോഹന്‍ ഡാല്‍മിയയും മുന്‍പ് ഐ സി സി പ്രസിഡണ്ടായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.