You are Here : Home / News Plus

കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി ട്രൈബ്യൂണല്‍ തള്ളി

Text Size  

Story Dated: Thursday, June 26, 2014 06:15 hrs EDT



സ്ഥലംമാറ്റിയ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി. അടുത്ത വെള്ളിയാഴ്ചയ്ക്കകം ഫയലുകള്‍ സമര്‍പ്പിക്കണം. അന്നു കേസ് വീണ്ടും പരിഗണിക്കും. സ്ഥലംമാറ്റിയ അധ്യാപികയ്ക്കു പകരം മറ്റൊരു അധ്യാപിക ചുമതല ഏറ്റെടുത്തുവെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് സ്ഥലംമാറ്റിയതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അടിയന്തരമായി സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More