You are Here : Home / News Plus

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് -മുഖ്യമന്ത്രി

Text Size  

Story Dated: Thursday, June 26, 2014 04:45 hrs EDT

സംസ്ഥാനത്ത് ഇനി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനി പുതുതായി ഒരു ബാറിനും ലൈസന്‍സ് അനുവദിക്കില്ല. അടുത്ത വര്‍ഷം മുതല്‍ ലഹരിവിരുദ്ധ ദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടും. മദ്യ ഉപയോഗം ഘട്ടംഘട്ടമായി കുറക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.