You are Here : Home / News Plus

തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം

Text Size  

Story Dated: Thursday, June 26, 2014 12:12 hrs EDT

 റെയില്‍വേയാത്രാ ചരക്കുകൂലി വര്‍ധനയ്‌ക്കൊപ്പം തത്കാല്‍ റിസര്‍വേഷന്‍ നിരക്കിലും മാറ്റം വരുത്തി. ഒരു വിധത്തിലുമുള്ള മുന്നറിയിപ്പ് നല്‍കാതെ 'റിസര്‍വേഷന്‍ സിസ്റ്റ'ത്തിലാണ് ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് ചരുങ്ങിയത് 500 കി.മീ. യാത്രയ്ക്കു മാത്രമേ തത്കാല്‍ ടിക്കറ്റ് നല്‍കൂ. നേരത്തേ 200 കി.മീ. ദൂരത്തേക്കും തത്കാല്‍റിസര്‍വേഷന്‍ നല്‍കിയിരുന്നു. ഇനി 200 കി.മീ. യാത്രയ്ക്ക് 500 കി.മി. ദൂരത്തിന്റെ തത്കാല്‍ നിരക്ക് ഈടാക്കും. സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നല്‍കുന്നതിനുള്ള മിനിമംദൂരം 200 കിലോമീറ്ററാണ്. 135 രൂപയാണ് നിരക്ക്. അതോടൊപ്പം 75 രൂപകൂടി നല്‍കിയാല്‍ ഇതുവരെ തത്കാല്‍ ടിക്കറ്റ് ലഭിച്ചിരുന്നു. ചെറിയദൂരം തത്കാല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നഷ്ടമുണ്ടാക്കുന്നതാണ് റെയില്‍വേയുടെ നടപടി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.