You are Here : Home / News Plus

പ്രധാന അധ്യാപിക കുറ്റക്കാരിയെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, June 25, 2014 05:05 hrs UTC

തിരുവനന്തപുരം: കോട്ടണ്‍ഹില്‍സ് സ്കൂള്‍ പ്രധാന അധ്യാപിക കെ.കെ. ഊര്‍മിളാ ദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ അധ്യാപിക കുറ്റക്കാരിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചടങ്ങിന് 11 മണിക്ക് വരുമെന്നാണ് മന്ത്രി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ നോട്ടീസില്‍ 9.30 എന്നാണ് അച്ചടിച്ചത്. നിയമസഭയിലായിരുന്ന മന്ത്രി പറഞ്ഞ പ്രകാരം 11 മണിക്ക് തന്നെ സ്കൂളില്‍ എത്തിയിരുന്നു. മന്ത്രി വരുമെന്നറിഞ്ഞിട്ടും സ്കൂള്‍ ഗേറ്റ് അടച്ചിട്ടു. ഇക്കാര്യത്തില്‍ അധ്യാപികക്കെതിരായ നടപടി ഏകപക്ഷീയമല്ളെന്നും അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.