ന്യുഡല്‍ഹി: പാചകവാതക വില വര്‍ദ്ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. സബ്സിഡിയുള്ള സിലിണ്ടറിന് 5 രൂപ കൂട്ടാനാണ് പെട്രോളിയം മന്ത്രാലയത്തിന്‍്റെ ശിപാര്‍ശ. പാചകവാതകത്തിന് പുറമെ മണ്ണെണ്ണക്ക് വിലകൂട്ടാനും പെട്രോളിയം മന്ത്രാലയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ണെണ്ണക്ക് ഒരു രൂപ കൂട്ടാനാണ് ശിപാര്‍ശ. പാചകവാതക വില വര്‍ധനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഞായറാഴ്ച ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തില്‍ ഇന്ന് രണ്ടാം വട്ട ഉന്നതതലയോഗം ചേര്‍ന്നു.
മുന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാള്‍ പകുതി വിലയാണ് വര്‍ദ്ധിപ്പിക്കുന്നതെന്നാണ് സൂചന. മുന്‍ യു.പി.എ സര്‍ക്കാര്‍ അംഗീകരിച്ച രംഗരാജന് ഫോര്‍മുല അനുസരിച്ച് പാചകവാതകത്തിന് ഒറ്റയടിക്ക് 50 രൂപയെങ്കിലും കൂട്ടേണ്ടിവരും. ഇതില്‍ നേരിയ മാറ്റം വരുത്തി അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാനാണ് മോദി സര്‍ക്കാരിന്‍്റെ തീരുമാനം. പിന്നീട് ഘട്ടംഘട്ടമായി വില കൂട്ടാനാണ് തീരുമാനം. അടുത്ത മാസം ഒന്നിന് മുമ്പ് വില വര്‍ദ്ധിപ്പിക്കണമെന്ന അഭിപ്രായമാണ് കേന്ദ്രപെട്രോളിയം മന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്.
Comments