You are Here : Home / News Plus

സദ്ദാമിനു വധശിക്ഷ വിധിച്ച ജഡ്ജിയെ തീവ്രവാദികള്‍ തൂക്കിലേറ്റി

Text Size  

Story Dated: Monday, June 23, 2014 08:30 hrs UTC



ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജി റൗഫ് അബ്ദു റഹ്മാനെ തീവ്രവാദികള്‍ പിടികൂടി തൂക്കിലേറ്റി.  ജോര്‍ദാനിയന്‍ എംപി ഖലീല്‍ അത്തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറം‌ലോകം അറിയുന്നത്. സദ്ദാം ഹുസൈന്റെ രക്തത്തിന് പ്രതികാരമാണിത്. റൗഫ് വേഷം മാറി രക്ഷപ്പെടാന്‍ വിഫല ശ്രമം നടത്തിയതായും എംപി പറയുന്നു. സദ്ദാമിന്റെ അടുത്ത ഒരു അനുയായി റൌഫിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇറാഖില്‍ മുന്നേറ്റം തുടരുന്ന സുന്നി തീവ്രവാദ ഗ്രൂപ്പായ ഐഎസ്ഐഎസാണ് ജഡ്ജിയെ തൂക്കിലേറ്റിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.