You are Here : Home / News Plus

വിലക്കയറ്റം: കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, June 23, 2014 02:20 hrs EDT

റെയില്‍വെ ചരക്കുകൂലി കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായേക്കുമെന്ന സംസ്ഥാനത്തിന്‍റെ  ആശങ്ക അറിയിക്കാന്‍ കേന്ദ്രത്തിന് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചരക്കുകൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിലക്കയറ്റത്തിനുള്ള സാധ്യത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എളമരം കരീം എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റെയില്‍വെ നിരക്കുവര്‍ധനയ്‌ക്കെതിരെ നിയമസഭ പ്രമേയം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More