You are Here : Home / News Plus

കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക കൈമാറുമെന്ന് സ്വസ് ബാങ്ക്

Text Size  

Story Dated: Sunday, June 22, 2014 10:44 hrs EDT

സൂറിച്ച്: സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക കൈമാറുമെന്ന് സ്വസ് ബാങ്ക്. ഇതിനായുള്ള ഒരുക്കങ്ങളില്‍ ആണ് തങ്ങളെന്നും മുതിര്‍ന്ന സ്വിസ് ഉദ്യോഗസ്ഥന്‍ ഇന്ത്യാ സര്‍ക്കാറിനെ അറിയിച്ചു. കള്ളപ്പണ നിക്ഷേപത്തില്‍ ഇന്ത്യക്ക് 58ാം സ്ഥാനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യത്തെ വിവിധ ബാങ്കുകളിലായി കള്ളപ്പണം നിക്ഷേപിച്ചവെന്നു സംശയിക്കുന്നവരെ നിരീക്ഷിച്ചുവരികയാണ്. അവര്‍ ആരൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ട്രസ്റ്റുകള്‍ വഴിയും കമ്പനികള്‍ വഴിയും ആയിരിക്കാം ഇവര്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടാവുക.
കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്ത്യ ചുമതലപ്പെടുത്തിയ പ്രത്യേകാന്വേഷണ സംഘത്തിന് സാധ്യമാവുന്ന സഹായങ്ങള്‍ നല്‍കുമെന്നും സ്വസ് ഉദ്യോസ്ഥന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More