ഗവര്‍ണര്‍മാരെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി വിവിധ കേസുകളില്‍ ഗവര്‍ണര്‍മാരെ ചോദ്യംചെയ്യാനൊരുങ്ങുന്നു. കേരള ഗവര്‍ണര്‍ ഷീല ദീക്ഷതിനെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലും ബംഗാള്‍ ഗവര്‍ണര്‍ എം.കെ നാരായണനെയും ഗോവ ഗവര്‍ണര്‍ ബി.വി വാന്‍ചുവിനെയും ആഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസിലുമാണ് ചോദ്യം ചെയ്യാന്‍ പോകുന്നത്. ഗവര്‍ണര്‍ പദവിയില്‍ തുടര്‍ന്നാല്‍ നിക്ഷപക്ഷ അന്വേഷണം സാധ്യമാകില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതിനിടെ, ഛത്തീസ്ഗഢ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. അടുത്ത ജനവരിയില്‍ അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് രാജി. യു.പി ഗവര്‍ണര്‍ ബി.എല്‍. ജോഷി കഴിഞ്ഞദിവസം രാജിവെച്ചിരുന്നു.
Comments