You are Here : Home / News Plus

കുട്ടികളെ കടത്തല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സാധ്യത

Text Size  

Story Dated: Saturday, June 14, 2014 05:14 hrs UTC

ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ജോയന്റ് സെക്രട്ടറിതലത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഇതോടെ, കേരളത്തില്‍ വിവാദമായ കുട്ടിക്കടത്ത് സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സാധ്യതയേറി. ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലെത്തിച്ചത് മനുഷ്യക്കടത്തിന് തുല്യമാണെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം വിലയിരുത്തി. ഇക്കാര്യം നേരത്തേ മന്ത്രി മേനകാഗാന്ധിയും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാസുരേന്ദ്രന്‍ കേന്ദ്രമന്ത്രി മേനകാഗാന്ധിയെക്കണ്ട് നിവേദനം നല്‍കുകയും ചെയ്തു. തുടര്‍ന്ന്, മന്ത്രാലയം ജോയന്റ് സെക്രട്ടറിയോട് പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഈ അന്വേഷണത്തിലാണ് കേരളത്തിലെ സംഭവം മനുഷ്യക്കടത്തിന് തുല്യമാണെന്ന നിഗമനം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.